വെല്ലിങ്ടണ്‍: ചൈനയുമായി അടുത്തതിനു പിന്നാലെ പസിഫിക് രാജ്യമായ കുക്ക് ദ്വീപുകളുമായി ബന്ധം അവസാനിപ്പിച്ച് ന്യൂസിലന്‍ഡ്. ചൈനയുമായി ചില കരാറുകളില്‍ ദ്വീപുകള്‍ ഏര്‍പ്പെട്ടതാണ് ന്യൂസിലന്‍ഡിനെ ചൊടിപ്പിച്ചത്. ഇതു വരെയും ദ്വീപിന് കൊടുത്തു കൊണ്ടിരുന്ന മില്യണ്‍ കണക്കിന് ഡോളര്‍ ഇനി നല്‍കില്ലെന്നാണ് ന്യൂസിലന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കുക്ക് ദ്വീപുകളിലേക്കുള്ള ഫണ്ടുകളില്‍ ഭൂരിഭാഗവും നല്‍കുന്നത് ന്യൂസിലന്‍ഡാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായതിനാല്‍ ഇനി പണമൊന്നും നല്‍കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം വക്താവ് വിന്‍സ്ററണ്‍ പീറ്റേഴ്സ് പറയുന്നു. കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാര്‍ക് ബ്രൗണ്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പസിഫിക് രാജ്യങ്ങളില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചതിനാല്‍ ഈ രാജ്യങ്ങളും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള അടുപ്പം കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞു വരുകയാണ്.
കുക്ക് ദ്വീപീന് സ്വന്തമായി ഭരണകൂടം ഉണ്ടെങ്കിലും അവര്‍ ന്യൂസിലന്‍ഡ് സൈന്യത്തെയും പാസ്പോര്‍ട്ടുമാണ് പങ്കു വയ്ക്കുന്നത്.

Comments: